പുതുമയാർന്ന സാമ്പത്തിക സേവന ഉല്‍പന്നങ്ങളുമായി ഹെഡ്ജ് - എഎസ്‌കെ കൂട്ടുകെട്ട്

hedge 845
SHARE

റിയൽ എസ്റ്റേറ്റ് ഉൾപ്പടെയുള്ള പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നു വ്യത്യസ്തമായി പുതുമയാർന്ന നിക്ഷേപമേഖലകൾ പരിചയപ്പെടുത്തുന്നതിന് കൊച്ചിയിലെ ധനകാര്യ സേവന കമ്പനിയായ ഹെഡ്ജ് ഇക്വിറ്റീസ് ഒരുങ്ങുന്നു. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎസ്‌കെ ഗ്രൂപ്പിന്റെ വെല്‍ത്ത് അഡൈ്വസറി വിഭാഗമായ എഎസ്‌കെ വെല്‍ത്ത് അഡൈ്വസേഴ്‌സുമായി ധാരണയിലെത്തി. ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, തീമാറ്റിക് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകള്‍, ആഗോള നിധികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിതരണമാണ് ഹെഡ്ജ് ഇക്വിറ്റീസ് ഏറ്റെടുക്കുന്നത്. ഹെഡ്ജ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു, എഎസ്‌കെ വെല്‍ത്ത് അഡൈ്വസേഴ്‌സ് സീനിയര്‍ മാനേജിംഗ് പാര്‍ട്ണര്‍ പ്രകാശ് ബുലുസു എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഒരു കോടി രൂപയാണ് കുറഞ്ഞ നിക്ഷേപം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA