വ്യാവസായിക ഉത്‌പാദനത്തില്‍ 2.4% വളര്‍ച്ച

graph
SHAREഡിസംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദനം കൂടി. ഡിസംബറില്‍ വ്യാവസായി ഉത്‌പാദന സൂചിക 2.4 ശതമാനം വളര്‍ച്ച രേഖപെടുത്തി. നവംബറില്‍ 17 മാസത്തെ താഴ്‌ചയിലേക്കെത്തിയതിന്‌ ശേഷമാണ്‌ ഈ തിരിച്ചു വരവ്‌. നവംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്‌പാദന വളര്‍ച്ച 0.3 ശതമാനമായിരുന്നു . 2017 ഡിസംബറില്‍ വ്യാവസായിക ഉത്‌പാദന സൂചിക (ഐഐപി) 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഖനന , ഉത്‌പാദന മേഖലകളിലെ പ്രവര്‍ത്തനം കുറഞ്ഞത്‌ വളര്‍ച്ച കുറയാന്‍ കാരണമായി. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത്‌ മാസങ്ങളില്‍ വ്യാവസായിക ഉത്‌പാദനത്തില്‍ 4.6 ശതമാനം വളര്‍ച്ച ഉണ്ടായി.മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത്‌ 3.7 ശതമാനമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA