ചട്ടം ലംഘിച്ചതിന് ആര്‍ബിഐ 7 ബാങ്കുകള്‍ക്ക്‌ പിഴ ചുമത്തി

money in hand 1
SHARE


വിവിധ ബാങ്കിങ്‌ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ ആര്‍ബിഐ 7 ബാങ്കുകള്‍ക്ക്‌ മേല്‍ പിഴ ചുമത്തി. അലഹബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, ,എച്ച്‌ഡിഎഫ്‌സി, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ തുടങ്ങിയ ഏഴോളം ബാങ്കുകള്‍ക്ക്‌ മേല്‍ ആണ്‌ വിവിധ ബാങ്കിങ്‌ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്‌. 
അലഹബാദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ എന്നിവ ഫണ്ടുകളുടെ ഉദ്ദേശ്യം നിരീക്ഷിക്കുക, മറ്റ്‌ ബാങ്കുകള്‍ക്ക്‌ വിവരങ്ങള്‍ കൈമാറുക, തട്ടിപ്പ്‌ തരംതിരിച്ച് അറിയിക്കുക, അക്കൗണ്ട്‌ പുനക്രമീകരിക്കുക തുടങ്ങിയവ സംബന്ധിച്ചുള്ള വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ 1.5 കോടി രൂപ വീതം പിഴ അടയ്‌ക്കണം.
സമാനമായ ചട്ട ലംഘനങ്ങള്‍ക്ക്‌ അലഹബാദ്‌ ബാങ്കിന്‌ മേല്‍ ഒരു കോടി രൂപയാണ്‌ പിഴ ചുമത്തിയിരിക്കുന്നത്‌. 
കെവൈസി വ്യവസ്ഥകളും എഎംഎല്‍( ആന്റി മണി ലോണ്ടറിങ്‌) മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ പലയിടത്തും പരാജയപ്പെട്ടതിനാല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ,ഐഡിബിഐ ബാങ്ക്‌, കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നിവ 20 ലക്ഷം രൂപ വീതം പിഴ അടയ്‌ക്കണം എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു. 
ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള ന്യൂനതകള്‍ അടിസ്ഥാനമാക്കിയാണ്‌ പിഴ ചുമത്തിയിരിക്കുന്നതെന്നും ഇത്‌ ബാങ്കുകളും ഉപഭോക്താക്കളും തമ്മിലുള്ള ഏതെങ്കിലും ഇടപാടുകളുടേയോ കരാറുകളുടെയോ സാധുതയ്‌ക്ക്‌ മേലുള്ളതല്ലെന്നും ആര്‍ബിഐ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA