ഭാരത്‌ 22 ഇടിഎഫ് പത്ത്‌ മടങ്ങ്‌ അധികം വിതരണം ചെയ്യപ്പെട്ടു

finanncial planning
SHAREഭാരത്‌ 22 എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടിന്റെ വില്‍പ്പന പൂര്‍ത്തിയായി. ഇത്തവണയും റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പടെ എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം നേടാനായി. ഇഷ്യു പത്ത്‌ മടങ്ങിലേറെ വിതരണം ചെയ്യപ്പെട്ടതായി ധനമന്ത്രാലയം അറിയിച്ചു. ഭാരത്‌ 22 ഇടിഎഫിന്റെ രണ്ടാമത്തെ ഫോളോ ഓണ്‍ ഇഷ്യു ആണിത്‌. 
ഭാരത്‌ 22 ഇടിഎഫിന്റെ അധിക വില്‍പ്പനയിലൂടെ 3,500 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. നവംബര്‍ 2017 ല്‍ ആണ്‌ ഭാരത്‌ 22 ഇടിഎഫ്‌ ആദ്യം അവതരിപ്പിച്ചത്‌. ഇതിനോടകം രണ്ട്‌ ഘട്ടങ്ങളിലായി ഭാരത്‌ 22 ഇടിഎഫിലുടെ സര്‍ക്കാര്‍ 22,900 കോടി രൂപ സമാഹരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA