ഐപിഒയ്ക്ക് ഒരുങ്ങി പിഎന്‍ബി മെറ്റ്‌ ലൈഫ്‌

imag-845b
SHARE

പിഎന്‍ബി മെറ്റ്‌ ലൈഫ്‌ പ്രാഥമിക ഓഹരി വിപണിയിലേക്ക് (ഐപിഒ) കടക്കാനൊരുങ്ങുന്നു ഐപിഒ അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ്‌ ലഭ്യമാകുന്ന സൂചന.

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ വിഭാഗമാണ്‌ പിഎന്‍ബി മെറ്റ്‌ ലൈഫ്‌. ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെ ലിസ്റ്റിങ്‌ അടുത്തവര്‍ഷത്തോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ പിഎന്‍ബി . 2016 മുതല്‍ പിഎന്‍ബി മെറ്റ്‌ ലൈഫ്‌ ഐപിഒ സംബന്ധിച്ച്‌ ആലോചിക്കുന്നുണ്ട്‌. 

യുഎസ്‌ സാമ്പത്തിക സേവന കമ്പനിയായ മെറ്റ്‌ ലൈഫ്‌ സംയുക്ത സംരംഭം അവസാനിപ്പിച്ച്‌ കമ്പനിയില്‍ നിന്നും പുറത്ത്‌ പോകാന്‍ തയ്യാറെക്കുന്ന സാഹചര്യത്തിലാണ്‌ ഐപിഒയ്‌ക്ക്‌ വേണ്ടിയുള്ള ശ്രമങ്ങള്‍ പിന്‍ബി വീണ്ടും ഊര്‍ജിതമാക്കിയത്‌. ഇന്‍ഷൂറന്‍സ്‌ കമ്പനിയില്‍ 30 ശതമാനം ഓഹരി വിഹിതമാണ്‌ പിഎന്‍ബിയ്‌ക്ക്‌ ഉള്ളത്‌. വില നിര്‍ണ്ണയം ലക്ഷ്യമിട്ട്‌ നിലവില്‍ പിഎന്‍ബി മെറ്റ്‌ ലൈഫിലെ 4 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്‌ പിഎന്‍ബി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA