ADVERTISEMENT

 

ചെറുകിട ഇടത്തരം വ്യവസായ മേഖലക്കനുയോജ്യമായ വിവിധ പെട്രോളിയം അനുബന്ധ ഉൽപ്പന്നങ്ങള്‍ അവതരിപ്പിച്ച് അടുത്ത മൂന്നു വർഷത്തിനുള്ളിൽ ബിപിസിഎൽ കൊച്ചി റിഫൈനറീസ് വൻ വിപുലീകരണത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 11,130 കോടി രൂപ മുതല്‍മുടക്കി കൊച്ചിയിൽ പോളിയോൾ പ്ലാന്റ് ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ പണിക്കർ പറഞ്ഞു. മെത്തകൾ, പാദരക്ഷകള്‍, നാപ്കിനുകൾ,പെയിന്റ് എന്നിവയുടെ

നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളാണ് പെട്രോളിയത്തിന്റെ ഉപോൽപ്പന്നങ്ങളായി ഇവിടെ നിന്നു ഇത്തരം യൂണിറ്റുകൾക്ക് ലഭ്യമാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ഈ ഉൽപ്പന്നം അടിസ്ഥാനമാക്കിയുള്ള കൂടുതൽ സാങ്കേതിക വിദ്യ ലഭ്യമാക്കുന്ന കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

55,00 കോടി രൂപ മുതൽ മുടക്കിയുള്ള പെട്രോകെമിക്കൽ കോംപ്ലക്സിന്റെ ആദ്യഘട്ടത്തിന്റെ പ്രവർത്തനം ഈ വർഷം പകുതിയോടെ പൂർണസജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.സൂപ്പർ അബ്സോർബന്റ് പോളിമർ, പശകൾ, ഡിറ്റർജന്റുകൾ മുതലായവക്കുള്ള അസംസ്കൃത ഉൽപ്പന്നങ്ങളാണ് ഇവിടെ തയാറാക്കുന്നത്. കഴിഞ്ഞയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ച സമഗ്ര റിഫൈനറി വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് രണ്ടു ഘട്ടങ്ങളുടെയും നിർമാണം പുരോഗമിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com