പുതിയ 100 രൂപ നോട്ടുകള്‍ ഉടന്‍ എത്തും

674453362
SHAREപുതിയ സീരീസിലുള്ള 100 രൂപ നോട്ടുകള്‍ ഉടന്‍ ലഭ്യമാക്കി തുടങ്ങുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പറഞ്ഞു. നിലവില്‍ വിതരണം ചെയ്യപ്പെടുന്ന നൂറ്‌ രൂപ നോട്ടുകളുടേതിന്‌ സമാനമായിരിക്കും പുതിയ നോട്ടിന്റെയും രൂപകല്‍പന. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കൈയ്യൊപ്പോടു കൂടിയായിരിക്കും പുതിയ 100 രൂപ നോട്ടുകള്‍ എത്തുക. മഹാത്മാഗാന്ധി(പുതിയ) സീരീസിലായിരിക്കും പുതിയ നോട്ടുകള്‍ വിതരണം ചെയ്യുക. നിലവില്‍ വിതരണം ചെയ്യപ്പെടുന്ന പഴയ നൂറ്‌ രൂപ നോട്ടുകള്‍ക്ക്‌ തുടര്‍ന്നും നിയമസാധുത ഉണ്ടായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA