ആര്‍ബിഐ ഇ-വോലറ്റുകളുടെ കെവൈസി സമയപരിധി നീട്ടി

atm-4 845
SHAREഇ-വോലറ്റുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ ആറ്‌ മാസത്തേക്ക്‌ കൂടി നീട്ടി.
ഇ-വോലറ്റ്‌ കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ആശ്വാസം പകരുന്നതാണ്‌ തീരുമാനം. സമയപരിധി ഫെബ്രുവരി 28 ന്‌ അവസാനിക്കേണ്ടത്‌ ആയിരുന്നു. കഴിഞ്ഞ ഏതാനം മാസങ്ങളായി മൊബൈല്‍ വോലറ്റ്‌ കമ്പനികളും ആഭ്യന്തര ഇന്റര്‍നെറ്റ്‌ ഗ്രൂപ്പുകളും കേന്ദ്ര ബാങ്കിനോട്‌ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമയപരിധി നീട്ടിയത്‌. 
പല ഇ-വോലറ്റ്‌ കമ്പനികളുടെയും 70 ശതമാനത്തോളം ഉപയോക്താക്കളും ഇതുവരെ പൂര്‍ണമായി കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടുത്തമാസം മുതല്‍ ഇത്തരം ഇ-വോലറ്റുകള്‍ അസാധുവാകുമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ആര്‍ബിഐ സമയപരിധി നീട്ടിയത്‌ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA