ജോലി മാറുമ്പോള്‍ പിഎഫ്‌ അക്കൗണ്ടും എളുപ്പം മാറ്റാം

education-1
SHARE

ജോലി മാറുന്നതിന്‌ അനുസരിച്ച്‌ പിഫ്‌ അക്കൗണ്ട്‌ മാറ്റുന്നത്‌ ഇനി മുതല്‍ എളുപ്പമാകും. ജോലി മാറുന്നതിന്‌ അനുസരിച്ച്‌ ജീവനക്കാരുടെ പിഫ്‌ അക്കൗണ്ട്‌ സ്വയമേവ പുതിയ സ്ഥാപനത്തിലേക്ക്‌ മാറുന്ന സംവിധാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന കാര്യം തൊഴില്‍ മന്ത്രാലയം പരിഗണിച്ചിരിക്കുകയാണ്‌.

ജീവനക്കാര്‍ പുതിയ സ്ഥാപനത്തില്‍ പ്രവേശിക്കുമ്പോള്‍ പിഎഫും സ്വയമേവ മാറും അതിനായി പ്രത്യേക അപേക്ഷ ജീവനക്കാര്‍ സമര്‍പ്പിക്കേണ്ടതില്ല. 
നിലവില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട്‌ നമ്പര്‍ ഉണ്ടെങ്കിലും ജോലി മാറുമ്പോള്‍ പിഎഫ്‌ അക്കൗണ്ട്‌ പുതിയ സ്ഥാപനത്തിലേക്ക്‌ മാറ്റുന്നതിന്‌ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഓരോ വര്‍ഷവും എട്ട്‌ ലക്ഷത്തിന്‌ അടുത്ത്‌ ഇപിഎഫ്‌ മാറ്റത്തിനുള്ള അപേക്ഷകളാണ്‌ ഇപിഎഫിന്‌ മുമ്പാകെ എത്തുന്നത്‌. 

അടുത്ത വര്‍ഷത്തോടെ എല്ലാ പിഎഫ്‌ വരിക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കി തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌ . ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരികയാണ്‌. നിലവില്‍ നടപടികളുടെ 80 ശതമാനത്തോളം ഓണ്‍ലൈനില്‍ ചെയ്‌തു കഴിഞ്ഞതായാണ്‌ സൂചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA