വോഡഫോണ്‍ ഐഡിയ റൈറ്റ്‌സ് ഇഷ്യു ഏപ്രില്‍ 10ന്

share chart
SHARE

വോഡഫോണ്‍  ഐഡിയയുടെ റൈറ്റ്‌സ് ഇഷ്യു ഏപ്രില്‍ 10 ന് തുടങ്ങും.ഇതിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപകരില്‍ നിന്നും 18,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എഫ്ഡിഐ അനുമതിക്കായി  വോഡഫോണ്‍ ഐഡിയ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇഷ്യുവിന് കാബിനറ്റിന്റെ അനുമതി ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 5,000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന ഏത് വിദേശ നിക്ഷേപത്തിനും കാബിനറ്റിന്റെ അനുമതി ആവശ്യമാണ്. വോഡഫോണ്‍ ഐഡിയയുടെ എഫ്ഡിഐക്ക് ഫെബ്രുവരി 28 ന് കാബിനറ്റ് അനുമതി നല്‍കി. പ്രതി ഓഹരി 12.50 രൂപയ്ക്കാണ് റൈറ്റ്‌സ് ഇഷ്യു തീരുമാനിച്ചിരിക്കുന്നത്. വിപണി വിലയിലും 61 ശതമാനത്തോളം ഇളവാണ് അനുദിച്ചിരിക്കുന്നത്. 87: 38 എന്ന അനുപാതത്തിലാണ് അവകാശ ഓഹരികള്‍ ലഭ്യമാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA