ADVERTISEMENT

ആഗോള നിക്ഷേപ ഗുരുവായ വാറന്‍ ബുഫെ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഓഹരികള്‍ അടുത്തിടെ സ്വന്തമാക്കിയതായി വെളിപ്പെടുത്തല്‍. 483,300 ആമസോണ്‍ ഓഹരികളാണ് വാറന്‍ ബുഫെ ചെയര്‍മാനായ ബെര്‍ക്ക്‌ഷെയര്‍ ഹാത്വെ എന്ന സ്ഥാപനം വാങ്ങിയത്. 90 കോടി ഡോളറില്‍ അധികമാണ് ഓഹരികളുടെ മൂല്യം. 

ആമസോണിനെ സംബന്ധിച്ച് മൊത്തം ഓഹരികളുടെ ഒരു ശതമാനത്തില്‍ താഴെ  മാത്രമാണ് ഇതെങ്കിലും ഓഹരികള്‍  ബെര്‍ക്ക്‌ഷെയര്‍ ഹാത്വെയ്ക്ക് മുതല്‍ക്കൂട്ടാകും എന്നാണ് വില ഇരുത്തല്‍. ഈ വര്‍ഷം   ബെര്‍ക്ക്‌ഷെയര്‍  ഓഹരികള്‍ നേരിയ സമ്മര്‍ദ്ദം നേരിട്ടിരുന്നു. 

ആപ്പിളാണ് ഓഹരികൾ കൈവശമുള്ള മറ്റൊരു ടെക് കമ്പനി. ആപ്പിളിന്റെ 25 കോടി ഷെയറുകളാണ് വാറന്‍ ബുഫെയുടെ കൈവശമുള്ളത്. 2016ലാണ് ബുഫെ ആപ്പിളില്‍ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപം എത്തിയതിന് തൊട്ടു പിന്നാലെ ആപ്പിളിന്റെ ഓഹരികള്‍ 75 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി.

 

 

>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com