ADVERTISEMENT
വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ 630 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്‍റെ 375 കോടിയും ഉള്‍പ്പെടെയാണിത്.

കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാര്‍മെന്‍റ്സിന്‍റെ വരുമാനം.. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം.

2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്, 37 ശതമാനത്തിന്‍റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി.

കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്സിന്‍റെ ഓഹരി ഒന്നിന്‍റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു.കുഞ്ഞുടുപ്പുകളുടെ വസ്ത്രവ്യാപാര വിപണന രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയാണിന്ന് കിറ്റെക്സ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com