എസ്ബിഐയുടെ ദേശീയ 'മെഗാ കസ്റ്റമര്‍ മീറ്റ്' 28ന്

SBI-logo-845
SHARE

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയ തലത്തില്‍ 28ന് 'മെഗാ കസ്റ്റമര്‍ മീറ്റ്' സംഘടിപ്പിക്കും. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവം ഉയര്‍ത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് 29 കേന്ദ്രങ്ങളില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാം.രാജ്യത്തുടനീളമുള്ള 17 പ്രാദേശിക ഹെഡ് ഓഫീസുകളുടെ കീഴില്‍ വരുന്ന 500 സ്ഥലങ്ങളിലായി ഒരു ലക്ഷം ഉപഭോക്താക്കളെ പങ്കെടുപ്പിക്കുകയാണ്  ലക്ഷ്യം. ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കും

 ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ജീവനക്മാകാരുമായി സംവദിക്കാം. ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും ഉല്‍പ്പങ്ങളെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാം. സുരക്ഷിതവും തടസമില്ലാത്തതുമായ ബദല്‍ ബാങ്കിങ് ചാനലുകളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കള്‍ക്ക് ക്ലാസെടുക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA