ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു വരെ

medical expense
SHARE

ഫാര്‍മ, ആരോഗ്യ മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ്പദ്ധതിയായ ആദിത്യ ബിര്‍ള സൺലൈഫ് ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ടിന്റെ പ്രാരംഭ വില്‍പന ജൂലൈ നാലു വരെ നടത്തും. ഇന്ത്യന്‍ ഔഷധ കമ്പനികള്‍, ആശുപത്രികള്‍, രോഗനിര്‍ണയ സ്ഥാപനങ്ങള്‍, ഗവേഷണ നിര്‍മാണ സേവനങ്ങള്‍, വെല്‍നെസ്, സ്‌പെഷാലിറ്റി കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലാവും പദ്ധതി നിക്ഷേപം നടത്തുക. 

ആയിരം രൂപയാണ് ഈ ഓഹരി അധിഷ്ഠിത പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. ഇന്ത്യന്‍ ഔഷധ കമ്പനികള്‍ 10-12 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 2030 ഓടെ നൂറു ബില്യൺ ഡോളറിന്റെ വ്യവസായമായി മാറും എന്നാണ് കണക്കു കൂട്ടുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന 'ആയുഷ്മാന്‍ ഭാരത്' പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ ചെലവഴിക്കലും കൂടും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA