ക്വാണ്ടം മ്യൂച്വല്‍ ഫണ്ട് ഇഎസ്ജി ഇക്വിറ്റി ഫണ്ട് പുറത്തിറക്കി

going up 3
SHARE

ക്വാണ്ടം അസറ്റ് മാനേജ്‌മെന്റ് കമ്പനി ക്വാണ്ടം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യ ഓപ്പണ്‍ എന്‍ഡഡ് ഇഎസ്ജി ( എന്‍വയോണ്‍മെന്റ്, സോഷ്യല്‍, ഗവേണന്‍സ്) ഫണ്ടാണിത്. ന്യൂ ഫണ്ട് ഓഫറിന്റെ വിതരണം ജൂണ്‍ 21 ന് ആരംഭിക്കും . ജൂലൈ 5 വരെ എന്‍എഫ്ഒ ലഭ്യമാകും .
ക്വാണ്ടം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട് പ്രധാനമായും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലായിരിക്കും നിക്ഷേപം നടത്തുക. കമ്പനികളുടെ പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ നിലവാരം വിലയിരുത്തിയതിന് ശേഷമായിരിക്കും ഓഹരികളില്‍ ഫണ്ട് നിക്ഷേപം നടത്തുക. ഇഎസ്ജി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു മള്‍ട്ടി ക്യാപ് ഫണ്ടായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA