ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് - ഭാരത് ഫിനാന്‍ഷ്യല്‍ ലയനം ഉടൻ

growth-new-1
SHARE

സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കും ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും തമ്മിലുള്ള ലയനം ജൂലൈ 4ന്പ്രാബല്യത്തിലാകും. ജൂണ്‍ 10 നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെയും ഭാരത് ഫിനാന്‍ഷ്യലിന്റെയും ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് രാജ്യത്തെ മുന്‍നിര മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഭാരത് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എസ്‌കെഎസ് മൈക്രോ ഫിനാന്‍സ് എന്നാണ് മുമ്പ് കമ്പനി അറിയപ്പെട്ടിരുന്നത്.
ലയന കരാര്‍ പ്രകാരം ഭാരത് ഫിനാന്‍ഷ്യല്‍ ഓഹരി ഉടമകള്‍ക്ക് അവരുടെ കൈവശമുള്ള  ഓരോ 1000 ഓഹരികള്‍ക്കും  ബാങ്കിന്റെ 639 ഓഹരികള്‍  ലഭിക്കും. ഭാരത് ഫിനാന്‍ഷ്യലിന്റെ എല്ലാ ജീവനക്കാരും ലയന ശേഷം ഇന്‍ഡസ്ഇന്‍ഡിന്റെ ഭാഗമായി മാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA