അസറ്റ് ഹോംസിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്

asset homes 1
SHARE

കൊച്ചി: കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസിന്റെ ക്രിസില്‍ റേറ്റിംഗ് ഡിഎ2വില്‍ നിന്ന് ഡിഎ2+ലേയ്ക്ക് ഉയര്‍ത്തി.ക്രിസില്‍ റീജിയണല്‍ ഹെഡ് അജയ് കുമാറില്‍ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍ കുമാറും ഡയറക്ടര്‍ എന്‍. മോഹനനും അംഗീകാരപത്രം ഏറ്റുവാങ്ങി. 

ഈ റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും സമയബന്ധിതമായും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഡെവലപ്പറുടെ കഴിവിനെയും  നിയമാനുസൃതമായി ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നതെന്ന് അജയ് കുമാര്‍ പറഞ്ഞു. അപ്പാര്‍ട്‌മെന്റുകള്‍ക്ക് 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് കമ്പനി നൽകിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 30 വരെ അപ്പാര്‍ടുമെന്റുകളോ വില്ലകളോ ബുക്കു ചെയ്യുന്നവര്‍ക്ക് 10 വര്‍ഷത്തെ സൗജന്യ വാറന്റി നല്‍കുമെന്ന് സുനില്‍ കുമാര്‍ അറിയിച്ചു.ഇതു വരെ 58 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുണ്ട്.വിവിധ ജില്ലകളിലായി 27 ഭവന പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA