കൊട്ടക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും പുതിയ ഇക്വിറ്റി ഫണ്ട്

BSE
SHARE

കോട്ടക് അസറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. കോട്ടക് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീം ആണ്. ലാര്‍ജ് ക്യാപ്, മിഡ്-ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലെ മുപ്പതോളം ഓഹരികളിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. എന്‍എഫ്ഒ ജൂലൈ 9ന് അവസാനിക്കും. ദീര്‍ഘകാലയളവില്‍ വരുമാന സാധ്യത നിലനിര്‍ത്തുന്നതും മികച്ച നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരികളില്‍ ആണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീര്‍ഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടുള്ളതാണ് ഫണ്ട് എന്ന് കമ്പനി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA