പിപിഎഫ്‌എഎസ്‌ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ടാക്‌സ്‌ സേവര്‍ ഫണ്ട്‌ അവതരിപ്പിച്ചു

money or loan
SHARE

പിപിഎഫ്‌എഎസ്‌ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ടാക്‌സ്‌ സേവര്‍ ഫണ്ട്‌ അവതരിപ്പിച്ചു. പരാഗ്‌ പരീഖ്‌ ടാക്‌സ്‌ സേവര്‍ ഫണ്ട്‌ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഇക്വിറ്റി ലിങ്ക്‌ഡ്‌ സേവിങ്ക്‌ സ്‌കീം ആണ്‌. ഇഎല്‍എസ്‌എസ്‌ വിഭാഗത്തിലുള്ള ഫണ്ടായതിനാല്‍ മൂന്ന്‌ വര്‍ഷത്തെ ലോക്‌ ഇന്‍ പീരീഡ്‌ ഉണ്ടായിരിക്കും. 80 സി വകുപ്പ്‌ പ്രകാരം 1.50 ലക്ഷം രൂപയുടെ വരെ നികുതി ആനുകൂല്യം ലഭ്യമാകും. ഓഹരികളിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലുമാണ്‌ പ്രധാനമായും നിക്ഷേപം നടത്തുക. 80 ശതമാനത്തോളം ഓഹരികളിലും ശേഷിക്കുന്ന 20 ശതമാനം കടപത്രങ്ങളിലും നിക്ഷേപിക്കാനാണ്‌ തീരുമാനം. ദീര്‍ഘകാല നിക്ഷേപമാണ്‌ സ്‌കീം ലക്ഷ്യമിടുന്നത്‌. ഫണ്ടില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്‌. എന്‍എഫ്‌ഒ വിതരണം ജൂലൈ 18 ന്‌ അവസാനിക്കും. ജൂലൈ 26 ന്‌ വീണ്ടും തുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA