ഓൺലൈനിൽ സാരി വാങ്ങാം, നേരിട്ടു കണ്ട് ഇഷ്ടപ്പെട്ട ശേഷം മാത്രം

Riift Saree-845
SHARE

കൊച്ചി: ഓണ്‍ലൈന്‍ വഴി എന്തു വാങ്ങുമ്പോഴും ഉള്ള ആശങ്ക നേരിട്ടു കാണാത്തതിനാൽ സാധനം കൈയിൽ കിട്ടുമ്പോൾ എങ്ങനെയുണ്ടാകുമെന്നതാണ്. എന്നാൽ ഓൺലൈനായി വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്നതോ ഓർഡർ നൽകിയതോ ആയ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കാണുവാനും, കൈയ്യിലെടുത്ത് ഗുണനിലവാരം ഉറപ്പിക്കാനും സൗകര്യം ഒരുക്കുകയാണ് കൊച്ചി വൈറ്റിലയിലുള്ള റിഫ്റ്റ് ഫാഷന്‍ മാള്‍ എന്ന ഇ-ബിസിനസ്സ് സ്ഥാപനം. www.riift.in എന്ന വെബ്സൈറ്റ് വഴി ഇ-സ്റ്റോറായാണ് റിഫ്റ്റിന്റെ പ്രവര്‍ത്തനം.

ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയിലെ 800ല്‍പ്പരം മൊത്ത വ്യാപാരികളും ഉല്‍പ്പാദകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുമെന്ന് റിഫ്റ്റ് ഫാഷന്‍ മാള്‍ ഇവന്റ്സ് ആന്റ് പ്രമോഷന്‍സ് ഡയറക്ടര്‍ റോയ് പി ആന്റണി പറഞ്ഞു.റിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന ഉല്‍പന്നങ്ങള്‍ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പു വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച സിനിമാതാരം ഇന്ദ്രൻസ് ഉത്ഘാടനം ചെയ്യുന്ന സ്ഥാപനത്തിൽ ആദ്യ പടിയായി മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നുമുള്ള മൊത്ത വ്യാപാരികളുടെയും ഉല്‍പാദകരുടെയും ഓണം വ്യാപാരമേള ആരംഭിച്ചു. പ്രതിസന്ധി നേരിടുന്ന വ്യാപാരികള്‍, നൂതന സംരംഭകര്‍, ഫാഷന്‍ ഡിസൈനേഴ്സ്, ഫാഷന്‍-ടെക്സ്‌റ്റൈല്‍സ് മേഖലയില്‍ അഭിരുചിയുള്ള വീട്ടമ്മമാര്‍ എന്നിവർക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനും വില്‍ക്കാനും, ഉല്‍പ്പന്ന നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുമുള്ള  വേദി കൂടി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA