വിപ്രോയുടെ ലാഭമുയർന്നു

imag-845c
SHARE

മുന്‍നിര ഐടി കമ്പനിയായ വിപ്രോയുടെ ലാഭം  ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 12.5 ശതമാനം ഉയര്‍ന്ന് 2,387.6 കോടി രൂപ ആയി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  കമ്പനിയുടെ വരുമാനത്തില്‍   5.3 ശതമാനം വര്‍ധന ഉണ്ടായി. ജൂണ്‍ പാദത്തില്‍ വിപ്രോയുടെ വരുമാനം 14,716.1കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനം 13,977.7 കോടി രൂപയായിരുന്നു. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഐടി സേവന വരുമാനത്തില്‍ 2 ശതമാനത്തോളം വര്‍ധനയാണ് വിപ്രോ പ്രതീക്ഷിക്കുന്നത്.
അതേസമയം മാര്‍ച്ച് പാദത്തിലെ അപേക്ഷിച്ച് വിപ്രോയുടെ ലാഭത്തില്‍ 3.8 ശതമാനം കുറവ് ഉണ്ടായി. 2,483.5 കോടി രൂപയായിരുന്നു മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭം. മുന്‍ പാദത്തിലെ അപേക്ഷിച്ച് വരുമാനത്തില്‍ 1.9 ശതമാനത്തിന്റെ ഇടിവുണ്ടായി.
ജൂണ്‍ പാദത്തില്‍ വിപ്രോയുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം ഉയര്‍ന്ന്  3.97 രൂപയായി. സെബിയുടെ അനുമതി ലഭിച്ചതിന് ശേഷം മുമ്പ് പ്രഖ്യാപിച്ചിരുന്ന 10,500 കോടി രൂപയുടെ ഓഹരി മടക്കി വാങ്ങല്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA