കാര്‍വി പ്രൈവറ്റ് വെല്‍ത്ത് കേരളത്തില്‍ സാന്നിധ്യം വിപുലമാക്കും

growth new
SHARE

കൊച്ചി: കാര്‍വി ഗ്രൂപ്പിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് ഭാഗമായ കാര്‍വി പ്രൈവറ്റ് വെല്‍ത്ത് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഇതിനായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്നു ശാഖകളുള്ള കമ്പനി നടപ്പുവര്‍ഷത്തിന്റെ അവസാനത്തോടെ  കേരളത്തില്‍ രണ്ടു ശാഖകള്‍ കൂടി തുറക്കും.

സമ്പന്നര്‍, അതിസമ്പന്നര്‍, വിദേശ ഇന്ത്യക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്, അവരുടെ ആവശ്യത്തിനനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന നിക്ഷേപ ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപ്പണം എത്തിയത് കേരളത്തിലാണ്. പത്തൊമ്പതു ശതമാനം. ഈ പണലഭ്യത കൊണ്ടുവരുന്ന സാധ്യത  ഉപയോഗപ്പെടുത്തുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

യുഎഇ ആസ്ഥാനമായിട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക്  കമ്പനിയുടെ ദുബായ്, അബുദാബി ശാഖകളിലൂടെ വെല്‍ത്ത് മാനേജ്‌മെന്റ് സൊലൂഷന്‍  നല്‍കി വരുന്നു. ഓരോ ഇടപാടുകാരനും അവന്റെ റിസ്‌ക്  എടുക്കാനുള്ള ശേഷിക്കനുസരിച്ചുള്ള നിക്ഷേപ മാർഗങ്ങള്‍ കാര്‍വി പ്രൈവറ്റ് വെല്‍ത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ആസ്തികളിലായി അമ്പതിലധികം  നിക്ഷേപ ഉപകരണങ്ങളുടെ വൈവിധ്യമായ ശേഖരമാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA