എല്‍ഐസിയുടെ ആസ്തിയില്‍ വര്‍ധന

growth-new-1
SHARE

പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ആസ്തി 31.11 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബിസിനസ്സ് ശക്തമായതിന്റെ പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ വിപണി വിഹിതത്തിലും വര്‍ധന പ്രകടമാനയി. ജൂലൈ അവസാനത്തോടെ എല്‍ഐസിയുടെ വിപണി വിഹിതം 73.1 ശതമാനമാണ്. 1956 ല്‍ 5 കോടി രൂപ പ്രാരംഭ മൂലധനത്തില്‍ തുടങ്ങിയ എല്‍ഐസിയുടെ ആസ്തി ഇപ്പോള്‍ 31,11847.28 കോടി ആയി ഉയര്‍ന്നിരിക്കുകയാണെന്ന് കമ്പനി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ  പുതിയ  പ്രീമിയം സമാഹരണത്തില്‍ 5.68 ശതമാനം വളര്‍ച്ച ഉണ്ടായി. പോളിസികളുടെ എണ്ണം അടിസ്ഥാനമാക്കി നിലവില്‍  എല്‍ഐസിയുടെ വിപണി വിഹിതം 74.71 ശതമാനമാണ്. 2019 മാര്‍ച്ച് 31 വരെയുള്ള പുതിയ പോളിസികളുടെ എണ്ണം 21 ദശലക്ഷം ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA