പേടിഎമ്മിന്റെ നഷ്ടം മൂന്ന്‌ മടങ്ങോളം ഉയര്‍ന്നു

SHARE
card purchasing

ഓണ്‍ലൈന്‍ പേമെന്റ്‌ കമ്പനിയായ പേടിഎമ്മിന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന്‌ മടങ്ങോളം ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ മൊത്തം നഷ്ടം 165 ശതമാനം ഉയര്‍ന്ന്‌ 4217 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 1,604.34 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മൂലധന ചെലവ്‌ ഉയര്‍ന്നതും ബിസിനസ്സ്‌ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതുമാണ്‌ നഷ്ടം ഉയരാന്‍ കാരണമായത്‌. മാത്രമല്ല ഗൂഗിള്‍ പെ, ഫോണ്‍പെ എന്നിവയില്‍ നിന്നും കമ്പനി നേരിടുന്ന മത്സരം ശക്തമാണ്‌.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 8.2 ശതമാനം ഉയര്‍ന്ന്‌ 3,579.67 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 3,309.61 കോടി രൂപയായിരുന്നു. മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ ചെലവ്‌ രണ്ട്‌ ഇരട്ടിയോളം ഉയര്‍ന്ന്‌ 7,730.14 കോടി രൂപയായി.
അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ ലാഭം രേഖപെടുത്താന്‍ കഴിയും എന്ന പ്രതീക്ഷയാണ്‌ ഈ വര്‍ഷം തുടക്കത്തില്‍ കമ്പനി പ്രകടിപ്പിച്ചിരുന്നത്‌.പേമെന്റ്‌ ബാങ്ക്‌, ഇന്‍ഷൂറന്‍സ്‌, ഇന്‍ഷൂറന്‍സ്‌ ബ്രോക്കിങ്‌ തുടങ്ങി വിവിധ മേഖലകളിലെ സ്ഥാനം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്‌ കമ്പനി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA