ADVERTISEMENT

തിരുവനന്തപുരം ∙കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ 'KSFE POWER' ന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ആധുനികവൽക്കരണത്തിലൂടെ കെഎസ്എഫ്ഇയെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.   കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സ്ഥിരനിയമനം പിഎസ്എസ് വഴി അഡ്വൈസ് നൽകാൻ സാധിച്ചു. 

 കെഎസ്എഫ്ഇയുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്തുവാൻ കഴിയും എന്നും ഉദ്ഘാടനവേളയിൽ മന്ത്രി അറിയിച്ചു. 

മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ, ഡയറക്ടർ ബോർഡ് അംഗം ഡോ. ശശികുമാർ, തമ്പാനൂർ വാർഡ് കൗൺസിലർ സി.ഹരികുമാർ,വിവിധ സംഘടനാ നേതാക്കളായ മുരളീകൃഷ്ണപിള്ള,എസ്.അരുൺ ബോസ്,എൻ.എ.മൻസൂർ,എസ്.വിനോദ്  എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com