ADVERTISEMENT

ഇസ്രായേൽ-ഹമാസ് യുദ്ധം ഇന്ധന വിലയെ ബാധിക്കുമെന്ന ആശങ്കകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പങ്കു വെച്ചു. ഇന്ത്യയിൽ മാത്രമല്ല വളർന്നു വരുന്ന  പല  സമ്പദ്‌വ്യവസ്ഥകളിലും ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നാലാമത് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലാണ്   സീതാരാമൻ നിലവിലെ പ്രതിസന്ധി മൂലം ഇന്ധന വിളകൾ ഉയർന്നേക്കാം എന്ന സൂചന നൽകിയത്.

വീണ്ടും വിലക്കയറ്റം? 

ഇന്ധന വില ഉയർന്നാൽ ഭക്ഷ്യ വിലകളും മറ്റ് അവശ്യ സാധനങ്ങളുടെ  വിലകളും ഉയരാൻ ഇടയാകും. ലിറ്ററിന് 106 രൂപയുള്ള പെട്രോൾ, രാജ്യാന്തര വിപണിയിലെ ഉയർച്ചകൾക്കനുസരിച്ച് ഉയർന്നാൽ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടിലാക്കും. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളും, ചൈനയിലെയും, അമേരിക്കയിലെയും ഇന്ധന ഡിമാൻഡ് ഉയരുന്നതും രാജ്യാന്തര തലത്തിൽ എണ്ണ  വില ഇനിയും ഉയർത്തുമെന്നാണ് ഈ രംഗത്തെ  വിദഗ്ധർ പറയുന്നത്.

English Summary:

Israel Hamas Conflict may Affect Fuel Price Nirmala Sitharaman Said

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com