ADVERTISEMENT

തൃശൂർ∙ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരിവിലയിൽ വൻ മുന്നേറ്റം. ഓഹരി വില 298 രൂപ ആയി ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം 31,613 കോടി രൂപയായി. വിപണി മൂല്യം 2 വർഷം കൊണ്ട് 3 മടങ്ങായി.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 200% വളർച്ചയാണ് കല്യാൺ ഓഹരി വില രേഖപ്പെടുത്തിയത്.

കമ്പനിയുടെ 61% ഓഹരികൾ പ്രമോട്ടർ ടി.എസ്.കല്യാണരാമൻ കുടുംബത്തിനാണ്. അവരുടെ ഓഹരികളുടെ മൂല്യം 19,284 കോടി രൂപ കടന്നു.

ഇന്ത്യയിലെ ജ്വല്ലറി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി കല്യാൺ ജ്വല്ലേഴ്സ് മാറിയെന്നു മാനേജ്മെന്റ് പറഞ്ഞു.

കല്യാൺ ജ്വല്ലേഴ്സ് ആഭ്യന്തര ഓഹരിവിപണിയിൽ 2021 മാർച്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വില 87 രൂപ ആയിരുന്നെങ്കിലും ലിസ്റ്റിങ് വില 75.3 രൂപ ആയി താഴുകയാണുണ്ടായത്. ഒരു ഘട്ടത്തിൽ വില 55 രൂപയിലേക്ക് വീഴുകപോലും ചെയ്തു. എന്നാൽ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഓഹരിവില 60 ശതമാനത്തിലധികം വളർച്ച നേടി. ഓഗസ്റ്റിൽ മാത്രം 45% വളർന്നു.രാജ്യാന്തര സ്വർണവിപണി സുസ്ഥിരമായ വളർച്ച കാണിക്കുന്നത് കമ്പനിയുടെ വളർച്ചയ്ക്കു മുഖ്യ കാരണമായി വിപണി ഗവേഷകർ പറയുന്നു.മികച്ച സാമ്പത്തികപ്രകടനമാണ് കമ്പനി കാഴ്ച വയ്ക്കുന്നത്. ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 4376 കോടിയായിരുന്നു. മുൻവർഷം ഇതേ പാദത്തിലെ 3333 കോടി രൂപയിൽനിന്ന് 31% വളർച്ച. ലാഭം 33% വളർന്ന് 144 കോടിയായി.

ഈ സാമ്പത്തികവർഷത്തിൽ കല്യാൺ വിവിധ സംസ്ഥാനങ്ങളിലായി 52 സ്റ്റോറുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary:

Kalyan Jewellers's share price increases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com