ADVERTISEMENT

തിരുവനന്തപുരം ∙ സൗത്ത് ഇന്ത്യൻ ബാങ്ക് സെപ്റ്റംബർ 30ന് അവസാനിച്ച  ത്രൈമാസത്തിൽ 275 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ നേടിയതിനെക്കാൾ 23.2% കൂടുതലാണിത്. പ്രവർത്തന ലാഭം 8.2% വർധനയോടെ 460 കോടി രൂപയിലെത്തി.  

മൊത്തം കിട്ടാക്കടം 5.67ൽ നിന്നു 4.96 ശതമാനത്തിലേക്കും അറ്റ കിട്ടാക്കടം 2.51ൽ നിന്ന് 1.70 ശതമാനത്തിലും എത്തിക്കാൻ കഴിഞ്ഞു. അറ്റപലിശ വരുമാനം 726 കോടിയിൽനിന്ന് 830 കോടി രൂപയായി. 

ചില്ലറ നിക്ഷേപം 93,448 കോടി രൂപയിലെത്തി. വായ്പ വിതരണത്തിൽ 10.3% വാർഷിക വളർച്ച കൈവരിച്ചു. 74,947 കോടി രൂപയുടെ വായ്പയാണു വിതരണം ചെയ്തത്.എല്ലാ മേഖലകളിലെയും പ്രവർത്തനത്തിൽ മികവു നേടാൻ കഴിഞ്ഞിട്ടുണ്ടെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.

English Summary:

South Indian Bank net profit Rs 275 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com