ADVERTISEMENT

തിരുവനന്തപുരം∙ പുതിയ തലമുറയെ ഖാദിയിലേക്ക് ആകർഷിക്കാനും ഖാദി പ്രേമികൾക്ക് ഇഷ്ടാനുസരണം വസ്ത്രങ്ങൾ ലഭിക്കാനും ‘ഖാദി ലവേഴ്സ് നെറ്റ്‌വർക്’ പദ്ധതിയുമായി ഖാദി ബോർഡ്. ആർക്കും ഖാദി തുണിത്തരങ്ങൾ വാങ്ങി സ്വന്തമായി വസ്ത്രം രൂപകൽപന ചെയ്തു വിൽപന നടത്താം. ഖാദിബോർഡിൽനിന്നു തുണിത്തരങ്ങൾ വാങ്ങുമ്പോൾ ഇവർക്കു 13% വിലക്കിഴിവ് ലഭിക്കും. സ്വന്തമായി രൂപകൽപന ചെയ്യുന്ന വസ്ത്രം ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാം. ബോർഡിൽ റജിസ്റ്റർ ചെയ്തവരെ മാത്രമാണു നെറ്റ്‍വർക്കിന്റെ ഭാഗമാക്കുക. ഖാദി ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഇതേ രീതിയിൽ വിൽപന നടത്താം.

വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ വീട്ടമ്മമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് നെറ്റ്‌വർക് വിഭാവനം ചെയ്യുന്നത്. ഇവർക്കു വരുമാനം ലഭിക്കുന്നതിനൊപ്പം ഖാദി പ്രചാരണവും നടക്കും. ഖാദി വസ്ത്രങ്ങൾക്കു പുതിയ തലമുറയെ ആകർഷിക്കാൻ കഴിയാത്തതു രൂപകൽപനയുടെ പ്രശ്നം കാരണമാണെന്നു തിരിച്ചറിഞ്ഞാണ്, ഖാദി വസ്ത്രങ്ങൾ എല്ലാവർക്കും രൂപകൽപന ചെയ്യാനുള്ള അവസരമൊരുക്കുന്നത്. വിശദാംശങ്ങൾക്ക് 9447946691 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary:

Khadi Board with the company of lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com