ADVERTISEMENT

ന്യൂഡൽഹി∙ ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) 2024 ജനുവരി 1 മുതൽ കൂടുതൽ ലളിതമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് വ്യക്തികൾക്ക് നൽകുന്നത്.

പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, എന്തിനൊക്കെ ലഭിക്കില്ല, വെയ്റ്റിങ് പീരിയഡ്, ക്ലെയിം വ്യവസ്ഥകൾ അടക്കം വിശദീകരിക്കുന്ന രേഖയാണിത്. ഒരു വ്യക്തിക്ക് അയാൾ എടുത്ത പോളിസിയുടെ വ്യവസ്ഥകൾ വ്യക്തമായി അറിയാനുള്ള അവകാശമുണ്ടെന്ന് ഐആർഡിഎഐ പറഞ്ഞു. വിവരങ്ങൾ വ്യക്തമല്ലാത്തതിനാൽ ഒട്ടേറെ പരാതികൾ വരുന്നുണ്ട്. നിലവിലെ ഷീറ്റ് സാങ്കേതികമായ പ്രയോഗങ്ങൾ നിറഞ്ഞതിനാൽ, ലളിതമായ ഭാഷയിൽ ഇത് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും സർക്കുലറിൽ പറയുന്നു. 

ഷീറ്റ് പ്രാദേശിക ഭാഷയിൽ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാനുള്ള ചുമതലയും ഇൻഷുറൻസ് കമ്പനിക്കുണ്ടാകും. 

ഷീറ്റിന്റെ മാതൃകയും പ്രസിദ്ധീകരിച്ചു. ഷീറ്റിൽ ഉപയോഗിക്കേണ്ട ഫോണ്ടിന്റെ വലുപ്പം വരെ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Insurance policy information becomes simpler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com