ADVERTISEMENT

ഉന്നതതലത്തിലെ നേതൃനിരയിൽ വൈവിധ്യങ്ങൾ കൊണ്ടുവരാനുള്ള ‘ലീഡ്’ പ്രോഗ്രാമിന്റെ മേധാവിയായി ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) എലിസബത്ത് മാത്യുവിനെ നിയമിച്ചു. 1989 മുതൽ ഇവർ കമ്പനിയിലുണ്ട്. എച്ച്ആർ വിഭാഗത്തിലെ പല നേതൃപദവികളും വഹിച്ചിട്ടുണ്ട്. കെ.കൃതിവാസൻ സിഇഒ ആയി  സ്ഥാനമേറ്റടുത്തതിനുശേഷം കമ്പനിയുടെ ഉന്നത നേതൃനിരയിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ലീഡ് പ്രോഗ്രാമിന്റെ മേധാവിയായുള്ള എലിസബത്തിന്റെ നിയമനവും ഇതിന്റെ ഭാഗമാണ്.

English Summary:

TCS appoints New Lead Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com