‘ഫ്രഷ് ടു യുഎസ്’
Mail This Article
കൊച്ചി ∙ ഇന്ത്യയിലെ ഓൺലൈൻ മത്സ്യ, മാംസ വിപണന രംഗത്തെ പ്രമുഖ മലയാളി സംരംഭമായ ‘ഫ്രഷ് ടു ഹോം’ സമുദ്രോൽപന്ന കയറ്റുമതി രംഗത്തേക്കും. ആദ്യ കണ്ടെയ്നർ അയച്ചതു യുഎസിലേക്ക്. ശീതീകരിച്ച കൂന്തൽ, കണവ, ചെമ്മീൻ തുടങ്ങിയവയാണു കയറ്റുമതി ചെയ്തത്.
ലോകത്തിലെ പ്രധാന ഓൺലൈൻ ഫ്രഷ് മാർക്കറ്റ് ആകുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇതെന്നു സിഇഒ ഷാൻ കടവിൽ പറഞ്ഞു. യുഎസ്എ, യൂറോപ്പ്, മധ്യ പൗരസ്ത്യ രാജ്യങ്ങൾ എന്നിവിടങ്ങളാണ് ആദ്യ ഘട്ട വിപണി.
ഏതാനും മാസങ്ങൾക്കുള്ളിൽ കയറ്റുമതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാത്യു ജോസഫ് പറഞ്ഞു. സമുദ്രോൽപന്ന സംസ്കരണത്തിനായി കോഴിക്കോട് യൂണി റോയൽ കമ്പനിയുടെ പ്ലാന്റാണ് ഉപയോഗിക്കുന്നത്.
2012 ൽ മാത്യു ജോസഫ് ആരംഭിച്ച ‘സീ ടു ഹോം’ എന്ന സംരംഭമാണു 2015ൽ ഷാൻ കടവിൽ ഉൾപ്പെടെയുള്ളവരുമായി ചേർന്നു ‘ഫ്രഷ് ടു ഹോം’ ആയി മാറിയത്.