ADVERTISEMENT

മുംബൈ ∙ ആദായനികുതിവകുപ്പ് 2016–17 സാമ്പത്തികവർഷത്തെ കണക്കുകൾ വിലയിരുത്തിയതിലെ പിശകു മൂലം വോഡഫോൺ ഐഡിയ ലിമിറ്റഡ് അധികമായി അടയ്ക്കേണ്ടിവന്ന 1128 കോടി രൂപ തിരിച്ചുനൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവായി. അനവധാനതയോടെ കണക്കുകൾ വിലയിരുത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. 2019 ഡിസംബറിലാണ്  ആദ്യ ഉത്തരവ് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചത്. 2020 ജനുവരിയിൽ വോഡഫോൺ ഐഡിയ അപ്പീൽ നൽകി. 2021 മാർച്ചിൽ ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര സമിതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Bombay HC orders tax refund of 1,128 crore to Vodafone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com