ADVERTISEMENT

ന്യൂഡൽഹി∙ 3 കോടി രൂപയ്ക്ക് താഴെയുള്ള ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയേക്കും. നിലവിൽ 2 കോടിക്ക് മുകളിലുള്ള ജിഎസ്ടി നിയമലംഘനങ്ങൾക്കാണ് അറസ്റ്റ് അടക്കമുള്ള ക്രിമിനൽ നടപടിക്രമങ്ങൾ ബാധകം. ഈ പരിധി 5 കോടിയാക്കി ഉയർത്തണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.

ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി കൗൺസിൽ 2 കോടി വരെയുള്ള ലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്. അതുവരെ 1 കോടി രൂപയായിരുന്നു പരിധി. ഈ പരിധിയാണ് വീണ്ടും ഉയർത്താൻ ആലോചിക്കുന്നത്. വരുന്ന ജിഎസ്ടി കൗൺസിലിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

വ്യാജ ഇൻവോയ്സ് തയാറാക്കുന്നത് ഒഴികെയുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ഡിസംബറിൽ 2 കോടിയായി പരിധി വർധിപ്പിച്ചത്. 1 കോടി രൂപയ്ക്കു മുകളിലുള്ള വ്യാജ ഇൻവോയ്സിങ് കേസിന് അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്.

English Summary:

GST violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com