ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി.

വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയിൽ പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ ഇടപാടിനുള്ള യുപിഐ (അസ്ബ) പരിധി 5 ലക്ഷം രൂപയാണ്. അതായത് ഐപിഒയിൽ പങ്കെടുക്കുന്നതിനായി യുപിഐ വഴി 5 ലക്ഷം രൂപ വരെ ഒറ്റയടിക്ക് നിക്ഷേപിക്കാം. പ്രതിദിന പരിധിയിൽ അതത് ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും ആവശ്യമായ മാറ്റം വരുത്താൻ അവകാശമുണ്ട്.

പണം അയയ്ക്കാനും സ്വീകരിക്കാനും പല യുപിഐ ആപ്പുകൾ ഉപയോഗിച്ചാലും ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇടപാടുകളെല്ലാം ഒന്നിച്ചാണ് പരിഗണിക്കുന്നത്.

വ്യാപാരികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നമ്മൾ പണമടയ്ക്കുന്ന പഴ്സൻ ടു മർച്ചന്റ് (പിടുഎം) ഇടപാടുകളുടെ പ്രതിദിന പരിധി 10 ആണ്. ഇതുവഴി 2 ലക്ഷം രൂപ വരെ അയയ്ക്കാം.

English Summary:

UPI transaction raising the daily limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com