വായ്പാ അപേക്ഷകൾ : ഐടി റിട്ടേണുമായി ഒത്തുനോക്കാൻ അനുമതി തേടി ബാങ്കുകൾ

Mail This Article
×
ന്യൂഡൽഹി∙ വായ്പാ അപേക്ഷകൾ വ്യക്തികളുടെ ആദായനികുതി റിട്ടേണുകളുമായി ഒത്തുനോക്കുന്നതിന് അനുമതി നൽകണമെന്ന് ബാങ്കുകൾ നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയോട് (എൻഎസ്ഡിഎൽ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പെരുപ്പിച്ച വരുമാനവും വ്യാജ രേഖകളും നൽകുന്നത് തടയാനാണ് നീക്കം. ആദായനികുതി റിട്ടേണിൽ ഇതുസംബന്ധിച്ച് നൽകിയ വിവരങ്ങൾ ഒത്തുനോക്കിയാൽ വ്യാജവിവരങ്ങൾ തടയാൻ കഴിയുമെന്നാണ് ബാങ്കുകളുടെ നിലപാട്. വായ്പാ പരിധി വർധിപ്പിക്കുന്നതിനായി വരുമാന വിവരങ്ങൾ തെറ്റായി നൽകിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഓൺലൈൻ റിട്ടേൺ ഫയലിങ്ങിന് ഐടി സേവനം നൽകുന്നത് എൻഎസ്ഡിഎൽ ആണ്.
English Summary:
Banks sought Permission to reconcile with IT return
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.