ADVERTISEMENT

ന്യൂയോർക്ക് ∙ ശതകോടീശ്വരൻ വാറൻ ബഫെറ്റിന്റെ വലംകൈയും ബെർക്ക്ഷെയർ ഹാത്തവേ കമ്പനിയുടെ വൈസ് ചെയർമാനുമായ ചാർളി മുൻഗർ (99) അന്തരിച്ചു. ചാർളിയുടെ പ്രചോദനവും ജ്ഞാനവും പങ്കാളിത്തവും ഇല്ലായിരുന്നെങ്കിൽ കമ്പനി ഇത്ര വളർച്ച കൈവരിക്കില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ശൂന്യതയായിരിക്കുമെന്നും 93 കാരനായ ബഫെറ്റ് അനുസ്മരിച്ചു. 

അടുത്തകാലം വരെ ബഫെറ്റും ചാർളിയുമാണു കമ്പനിയെ നയിച്ചത്. പ്രായാധിക്യം മൂലം ചാർളി ദൈനംദിന കാര്യങ്ങളിൽ ഇടപെടാതായതോടെ 2019 ൽ ഗ്രിഗറി ഏബൽ, അജിത് ജെയ്ൻ എന്നിവരെ ഡയറക്ടർമാരാക്കി. 

1839 ൽ വസ്ത്രമേഖലയിൽ തുടക്കമിട്ട കമ്പനിയുടെ ഓഹരികൾ 1962 ലാണു ബഫെറ്റ് വാങ്ങിയത്. 1967 ൽ ഇൻഷുറൻസ് മേഖലയിലേക്കു മാറിയ കമ്പനിയെ ഉയരങ്ങളിലെത്തിച്ചത് ചാർളിയുടെ ദീർഘകാലനിക്ഷേപ പദ്ധതികളാണ്. 220 കോടി ഡോളർ (18,332.64 കോടി രൂപ) മൂല്യമുള്ള ഓഹരികളുടെ ഉടമയുമാണു ചാർളി. 

English Summary:

Charlie Munger has passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com