തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധനവില ഇനിയെങ്കിലും കുറയുമോ?
Mail This Article
കൊച്ചി∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി തീർന്നതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി ജനം. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ നവംബറിലെ ശരാശരി വില ബാരലിന് 85 ഡോളറാണ്. ക്രൂഡ് വിലയിലുണ്ടാകുന്ന വലിയ വ്യത്യാസമാണ് ഇന്ധനവില കുറയാത്തതിനു കാരണമെന്നാണ് എണ്ണക്കമ്പനി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ക്രൂഡ് ഓയിൽ വില 80 ഡോളറിൽ താഴെയായി സ്ഥിരത പുലർത്തിയാൽ മാത്രമേ ഇന്ധന വിലയിൽ പ്രതിദിനമുള്ള മാറ്റത്തിനു സാധ്യതയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. 2022 ഏപ്രിൽ 6നു ശേഷം രാജ്യത്ത് ഇന്ധനവിലയിൽ പ്രതിദിനമുള്ള മാറ്റമുണ്ടായിട്ടില്ല.
റഷ്യ– യുക്രെയ്ൻ യുദ്ധസമയത്തുണ്ടായ പ്രതിസന്ധി മറികടന്ന് ഇപ്പോൾ ലാഭം കൊയ്യുകയാണ് എണ്ണക്കമ്പനികൾ. ഐഒസിയുടെ ഈ വർഷത്തെ ഇതുവരെയുള്ള മൊത്ത ലാഭം 26,717 കോടി രൂപയാണ്. ഇതിനു മുൻപ് ക്രൂഡ് വില 80 ഡോളറിനു താഴെ സ്ഥിരമായി തുടർന്ന സമയത്തും രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല.