ADVERTISEMENT

ന്യൂഡൽഹി∙ ബാങ്ക് കെവൈസി അപ്ഡേഷന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പിന്റെ മാർഗരേഖ. യൂസർ ഐഡി, പാസ്‍വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി, ഒടിപി തുടങ്ങിയവ ആവശ്യപ്പെട്ടുള്ള ഇമെയിലുകൾ, കോളുകൾ എന്നിവയോട് പ്രതികരിക്കരുത്. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാനായി അറിയിപ്പ് നൽകാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് വകുപ്പ് നിർദേശിച്ചു. 

15 ദിവസത്തിനുള്ളിൽ എടുത്ത നടപടി വ്യക്തമാക്കി റിപ്പോർട്ട് നൽകണം. ബാങ്കിൽ നിന്നെന്ന മട്ടിൽ വിളിച്ച് സ്വകാര്യവിവരങ്ങൾ തേടി പണം തട്ടിയെടുക്കുന്നതാണ് രീതി.

English Summary:

Telecom Department advisory on KYC updation to prevent frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com