ADVERTISEMENT

ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ പ്രയോജനം കിട്ടുന്ന ക്രെഡിറ്റ് കാർഡുകളോടുള്ള പ്രിയം വൻതോതിൽ ഉയരുകയാണ്. ഉപയോക്താക്കൾക്ക് മത്സരിച്ചാണ് ഓരോ കാർഡ് കമ്പനികളും ഓഫറുകൾ നൽകുന്നത്. നിരന്തരം ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കും ഭക്ഷണം  ഓർഡർ ചെയ്യുന്നവർക്കും ഒട്ടേറെ മെച്ചങ്ങൾ ഇവർ വാഗ്ദാനം ചെയ്യുന്നു.  നിലവിൽ ജനപ്രിയമായി മുന്നേറുന്ന ചില ഷോപ്പിങ് സ്പെഷ്യൽറ്റി കാർഡുകൾ നോക്കാം. ഷോപ്പിങ്ങിനു മാത്രമല്ല, മറ്റ് മെച്ചങ്ങളും ഇവയിലൂടെ ലഭിക്കും.

1. കാഷ്ബാക്ക് എസ്ബിഐ കാർഡ്

വാർഷിക ഫീസ്:
999 രൂപ.(രണ്ടു ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.) 

മെച്ചം:
ഓൺലൈൻ പർച്ചേസുകൾക്ക് 5% കാഷ്ബാക്ക്, ഓഫ്‌ലൈൻ പർച്ചേസുകൾക്ക് ഒരു ശതമാനം കാഷ്ബാക്ക്, മർച്ചന്റ് നിബന്ധനയില്ല,  500-3000 രൂപയ്ക്ക് ഇടയിൽ ഇന്ധനം നിറച്ചാൽ സർച്ചാർജ് ഒഴിവാക്കിക്കിട്ടും.

2. ആമസോൺ പേ ഐസിഐ സിഐ ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ്:
ഇല്ല

മെച്ചങ്ങൾ:
പ്രൈം അംഗങ്ങൾക്ക് ആമസോണിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ 5% കാഷ്ബാക്ക്. അല്ലാത്തവർക്ക് 3%. ആമസോൺ പേ പാർട്ണർമാരുമായി വിമാനടിക്കറ്റ്, റീച്ചാർജ്, ബിൽ പേയ്മെന്റ് എന്നിവ നടത്തുമ്പോൾ 2% കാഷ്ബാക്ക്, മറ്റു ചെലവിടലുകൾക്ക് ഒരു ശതമാനം കാഷ്ബാക്ക്, ഒരു ശതമാനം ഇന്ധന സർച്ചാർജ് ഒഴിവാക്കിക്കിട്ടും.

3. സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് 

വാർഷിക ഫീസ്:
500 രൂപ.(2 ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.) 

മെച്ചം:
3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം സൗജന്യം. സ്വിഗ്ഗിയിലെ ഭക്ഷണം, ഇൻസ്റ്റമാർട്ട് ഉൾപ്പെടെയുള്ള ഓർഡറുകൾക്ക് 10% കാഷ്ബാക്ക്, പാർട്ണർ മർച്ചന്റുമാരിൽനിന്ന് സാധനങ്ങൾ ഓൺലൈനായി വാങ്ങിയാൽ 5% കാഷ്ബാക്ക്. മറ്റു ചെലവിടലുകൾക്ക് ഒരു ശതമാനം കാഷ്ബാക്ക്.

4. ആക്സിസ് എസിഇ ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ്:
499 രൂപ.(രണ്ടു ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.) 

മെച്ചം:
ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റ് ബിൽ പേയ്മെന്റുകൾ, ഡിടിഎച്ച്, മൊബൈൽ റീചാർജ് എന്നിവയ്ക്ക് 5% കാഷ്ബാക്ക്, സ്വിഗി, സൊമാറ്റോ, ഒല എന്നിവയ്ക്ക് പേ ചെയ്യുമ്പോൾ 4% കാഷ്ബാക്ക്, മറ്റു ചെലവുകൾക്ക് 2% കാഷ്ബാക്ക്. 400-4000 രൂപയ്ക്ക് ഇടയിൽ ഇന്ധനം നിറച്ചാൽ പരമാവധി മാസം 500 രൂപ വരെ ഒരു ശതമാനം സർച്ചാർജ് ഒഴിവാക്കും. വിമാനത്താവളങ്ങളിലെ ആഭ്യന്തര ലോഞ്ചുകളിൽ വർഷത്തിൽ 4 സന്ദർശനം, 

5. മിന്ത്ര കോട്ടക് ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ്:
500 രൂപ.(2 ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.) 

മെച്ചം:
സ്വിഗ്ഗി, പിവിആർ, ക്ലിയർട്രിപ്, അർബൻ കമ്പനി എന്നിവയിൽ 5% കാഷ്ബാക്ക്, മറ്റു ചെലവിടലുകൾക്ക് പരിധിയില്ലാത്ത 1.5% കാഷ്ബാക്ക്, മിന്ത്രയിൽ 7.5% തത്സമയം കിഴിവ്. മിന്ത്ര ഇൻസൈഡർ അംഗത്വം സൗജന്യം. 500 രൂപയുടെ മിന്ത്ര വൗച്ചറും കിട്ടും. മൂന്നുമാസത്തിലൊരിക്കൽ ഇന്ത്യയിലെ ഒരു ആഭ്യന്തര ലോഞ്ച് സന്ദർശനം. ഓരോ മൂന്നുമാസത്തിലും 50000 രൂപ ചെലവിടുകയാണെങ്കിൽ 250 രൂപയുടെ രണ്ട് പിവിആർ സിനിമ ടിക്കറ്റ് സൗജന്യം.

6. എയർടെൽ‌ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ്:
500 രൂപ.(2 ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.) 

മെച്ചം:
എയർടെൽ താങ്ക്സ് ആപ് വഴി എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ്, ഡിടിഎച്ച് എന്നിവയുടെ ബിൽ അടയ്ക്കുമ്പോൾ 25% കാഷ്ബാക്ക്, താങ്ക്സ് ആപ് വഴിയുള്ള മറ്റ് യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾക്ക് 10% കാഷ്ബാക്ക്. സൊമാറ്റോ, സ്വിഗ്ഗി, ബിഗ്ബാസ്കറ്റ് എന്നിവയിൽ 10% കാഷ്ബാക്ക്, മറ്റു ചെലവിടലുകൾക്ക് ഒരു ശതമാനം കാഷ്ബാക്ക്. 400-4000 രൂപയ്ക്ക് ഇടയിൽ ഇന്ധനം നിറച്ചാൽ പരമാവധി മാസം 500 രൂപ വരെ ഒരു ശതമാനം സർച്ചാർച്ച് ഒഴിവാക്കിക്കിട്ടും. ആമസോണിന്റെ 500 രൂപയുടെ വെൽകം വൗച്ചർ സൗജന്യം. ഇന്ത്യയിലെ ആഭ്യന്തര ലോഞ്ചുകളിൽ വർഷത്തിൽ 4 സന്ദർശനം. 

7. ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസ്
- 500 രൂപ.(3.5 ലക്ഷത്തിലധികം രൂപ ചെലവിടുകയാണെങ്കിൽ ഫീസ് ഒഴിവാക്കും.)

 മെച്ചം:
ഫ്ലിപ്കാർട്ട് പർച്ചേസുകൾക്ക് 5% കാഷ്ബാക്ക്. ക്ലിയർട്രിപ്പ്, കൾട്ട് ഫിറ്റ്, പിവിആർ, സ്വിഗ്ഗി, ടാറ്റ പ്ലേ, യൂബർ എന്നിവയിൽ 4% കാഷ്ബാക്ക്, മറ്റു വാങ്ങലുകൾക്ക് 1.5% കാഷ്ബാക്ക്. 600 രൂപയുടെ വെൽകം ബെനഫിറ്റ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആഭ്യന്തര ലോഞ്ചുകളിൽ വർഷത്തിൽ 4 സന്ദർശനം, 400-4000 രൂപയ്ക്ക് ഇടയിൽ ഇന്ധനം നിറച്ചാൽ പരമാവധി മാസം 400 രൂപ വരെ ഒരു ശതമാനം സർച്ചാർജ് ഒഴിവാക്കിക്കിട്ടും.

(ക്രെഡിറ്റ് കാർഡ് റീപേയ്മെന്റുകളിൽ താമസം വരുത്തിയാൽ ഉയർന്ന പലിശനിരക്കുകളാണ് ഈടാക്കുന്നത്. അതിനാൽ തിരിച്ചടവ് കൃത്യമെന്ന് ഉറപ്പാക്കുക.) 

തയാറാക്കിയത്: ശ്രീപ്രസാദ്

English Summary:

Online shopping card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com