ADVERTISEMENT

ആലപ്പുഴ∙ മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ സ്രഷ്ടാക്കളായ ചേർത്തല ആസ്ഥാനമായ ടെക്ജൻഷ്യയാണു ലൈലോ (ലൈവ് ലോക്കൽ) വികസിപ്പിച്ചത്. 

   നിലവിൽ ഫുഡ് ഡെലിവറിയാണ് ആപ്പിൽ ഉള്ളതെങ്കിലും ഭാവിയിൽ മീൻ, ഇറച്ചി, പച്ചക്കറി, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവ  ലഭ്യമാകും. ടെക്ജൻഷ്യ 2016ൽ വിയറ്റ്നാമിലെ ഒരു ബാങ്കിനു വേണ്ടി അവിടത്തെ ചെറുകിട വ്യാപാരികൾക്കായി നിർമിച്ച സോഫ്റ്റ്‌വെയറാണ് ലൈലോയ്ക്ക് അടിസ്ഥാനം. തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ച മുൻപ് പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ആലപ്പുഴയിലും സമീപ പഞ്ചായത്തുകളിലും തുടങ്ങി. 

English Summary:

Malayali delivery app 'Lylo' has started testing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com