ADVERTISEMENT

കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക. ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും. ഉൽപാദനവും വിതരണവും പ്രത്യേക ശൃംഖല വഴിയാകും.  2018ൽ ജപ്പാനിലാണ് ‘ലെമൺ ഡൗ’ ആദ്യമായി അവതരിപ്പിച്ചത്. ജാപ്പനീസ് മദ്യമായ ഷോഷുവും നാരങ്ങയുടെ ഫ്ലേവറും ചേർത്തതാണ് ലെമൺ ഡൗ. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വിപണിയിലുണ്ട്.

English Summary:

Coca Cola India into alcohol production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com