ADVERTISEMENT

കൊച്ചി∙ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ക്രൂഡ് വില. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 72 ഡോളർ എന്ന നിലയിലേക്കു താഴ്ന്നു. ഇതോടെ രാജ്യത്തും ഇന്ധനവില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർന്നപ്പോൾ വില വർധിപ്പിക്കാത്തതു മൂലമുണ്ടായ നഷ്ടത്തിൽ നിന്ന് എണ്ണക്കമ്പനികൾ ലാഭത്തിലേക്ക് കടന്നതോടെ വില കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപായി വില കുറയ്ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

രാജ്യാന്തരതലത്തിൽ എണ്ണ ഉപയോഗം പ്രതീക്ഷിച്ച അത്രയും ഉയരാത്തതാണ് ക്രൂഡ് വില താഴാനുള്ള കാരണങ്ങളിലൊന്ന്. 

സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിൽ  ഏകദേശം 90 ഡോളറിനു മുകളിലായിരുന്നു ക്രൂഡ് വില. 2022 ഏപ്രിൽ 6നു ശേഷം രാജ്യത്ത് ഇന്ധനവിലയിൽ പ്രതിദിനമുള്ള മാറ്റമുണ്ടായിട്ടില്ല.

English Summary:

Crude prices to lower levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com