ADVERTISEMENT

ബെംഗളൂരു∙ ‌തയ്‌വാൻ ആസ്ഥാനമായ ഐഫോൺ നിർമാണ കമ്പനി ഫോക്സ്‌കോൺ കർണാടകയിൽ 13,911 കോ‍ടി രൂപ കൂടി നിക്ഷേപിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ ഹൈ ലവൽ ക്ലിയറൻസ് കമ്മിറ്റി നിക്ഷേപത്തിന് അനുമതി നൽകി. 

മുൻപ് ധാരണയായ 8000 കോടി രൂപയുടെ നിക്ഷേപത്തിനു പുറമേയാണിത്. 34,115 കോടിരൂപയുടെ 14 പദ്ധതികളാണ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകരിച്ചത്. 13,308 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ജെഎസ്ഡബ്ല്യു റിന്യൂ എനർജി ഫോർ ലിമിറ്റഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടർ പ്രൈവറ്റ് ലിമിറ്റഡ്, ട്രിൽ ബെംഗളൂരു റിയൽ എസ്റ്റേറ്റ് സിക്സ് ലിമിറ്റഡ്, ജാൻകി കോർപ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പദ്ധതികൾ അനുമതി ലഭിച്ചവയിൽ ഉൾപ്പെടുന്നു.

English Summary:

Foxconn to start manufacturing iPhone in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com