ADVERTISEMENT

ചെന്നൈ ∙ ഉൽപാദനം നിർത്തി ഇന്ത്യ വിടാൻ തീരുമാനിച്ച യുഎസ് കാർ കമ്പനി ഫോഡ്, ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു വിൽക്കാനുള്ള കരാർ റദ്ദാക്കി. പ്ലാന്റ് നിലനിർത്തി വാഹന ഉൽപാദനം തുടരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണു സൂചന. എന്നാൽ, തിരിച്ചുവരവിനെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു കമ്പനി അധികൃതർ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കു രാജ്യത്ത് പ്രിയമേറി വരുന്നതും വാഹന വിൽപന മേഖലയിലെ വൻ വളർച്ചയുമാണ് പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നത്. നേരത്തേ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായും തയ്‌വാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റുമായും പ്ലാന്റ് കൈമാറ്റ ചർച്ചകൾ നടത്തിയിരുന്നു. 2021ലാണു ഇന്ത്യ വിടുകയാണെന്ന് ഫോഡ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് വിറ്റിരുന്നു.

English Summary:

Ford cancels deal to sell Chennai plant to JSW Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com