ADVERTISEMENT

തിരുവനന്തപുരം ∙ സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകൾ ഇന്ന് ആരംഭിക്കും. 30 വരെയാണ്  പ്രവർത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം ഇന്നു 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി.ശിവൻകുട്ടി ആദ്യ വിൽപന നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ചന്തകൾ സംഘടിപ്പിക്കുന്നത്. 

ക്രിസ്മസ് ചന്തകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ വ്യാപാരികളുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

സബ്സിഡി സാധനങ്ങൾക്ക് പുറമേ നോൺ സബ്സിഡി സാധനങ്ങളും 5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കൂടാതെ, ബ്രാൻഡഡ് ഉൽപന്നങ്ങൾ 10 മുതൽ 30 ശതമാനം വിലക്കുറവിൽ വിൽപന നടത്തും.

English Summary:

supplyco christmas new year fair starts today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com