ADVERTISEMENT

കൊച്ചി ∙ ഇൻഫോപാർക്ക് വളരുകയാണ്; മെട്രോ സ്റ്റേഷനിലേക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ മന്ദിരത്തിലെ 6നിലകളിലായി 39,880 ചതുരശ്ര അടി വിസ്തൃതിയിൽ ടെക് കമ്പനികൾക്കായി ‘ഫ്ലെക്സി വർക് സ്‌പെയ്സ്’ ഒരുക്കാൻ പാർക്കും കെഎംആർഎലും ധാരണയിലെത്തി. സൃഷ്ടിക്കപ്പെടുന്നത് 500 തൊഴിലവസരങ്ങൾ. 2024 ഒക്ടോബറിൽ ഓഫിസ് സൗകര്യങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങും. യാത്രാ സൗകര്യങ്ങളും നവീന ഓഫിസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വർക്ക് സ്‌പെയ്സ്, കോ വർക്കിങ് സ്പേസ് മാതൃകകളിൽ ഒരുങ്ങുന്ന ഓഫിസ് സൗകര്യം ഐടി, ഐടി അനുബന്ധ കമ്പനികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാം. ബസ്, മെട്രോ, ട്രെയിൻ മാർഗം എത്താൻ കഴിയുന്ന സൗത്ത് മെട്രോ സ്റ്റേഷനിൽ ഒരുക്കുന്ന ഓഫിസ് സൗകര്യം ജീവനക്കാർക്കു യാത്രാ ക്ലേശമില്ലാതെ എത്താൻ കഴിയുന്ന ഇടമായി മാറും. 

കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയും ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും ധാരണാപത്രം ഒപ്പുവച്ചു. 

English Summary:

'Flexi Work Space' in Metro Station Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com