ADVERTISEMENT

മുംബൈ∙ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ കൂടിയതായി റിസർവ് ബാങ്ക്. 14,483 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, തട്ടിക്കപ്പെട്ട തുക മുൻവർഷത്തെ തുകയുടെ 14.9 ശതമാനം മാത്രമാണെന്നും ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ഓഫ് ബാങ്കിങ് ഇൻ ഇന്ത്യ 2022–23’ റിപ്പോർട്ടിൽ പറയുന്നു.  

  ഈ വർഷം ആറു മാസംകൊണ്ട് തട്ടിക്കപ്പെട്ടത് 2,642 കോടി രൂപയാണ്. മുൻവർഷം ഇതേസമയത്ത് 5,396 കേസുകളിലായി 17,685 കോടിയാണ് തട്ടിയെടുത്തത്. പണം തട്ടിയെടുക്കൽ കൂടുന്നത് ബാങ്കിങ് മേഖലയിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെ ബാധിച്ചതായും റിപ്പോർട്ട് പറയുന്നു. 2022–23 ൽ ബാങ്കുകൾ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകളുടെ വലുപ്പം ആറു വർഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. ബാങ്കിതര ധനസ്ഥാപനങ്ങൾ ധനസമാഹരണത്തിന് ബാങ്കുകളിന്മേലുള്ള ആശ്രിതത്വം കുറച്ച് കൂടുതൽ സ്വയംപര്യാപതത കാണിക്കണമെന്നും റിപ്പോർട്ടിൽ ആർബിഐ നിർദേശിക്കുന്നു. ഷെഡ്യൂൽഡ് ബാങ്കുകളുടെ 2022–23ലെ ബാലൻസ് ഷീറ്റിൽ 12.2 ശതമാനത്തിന്റെ വർധനയുണ്ട്. 2023–24ന്റെ ആദ്യ പകുതിയിൽ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 3.2 ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു.

English Summary:

Scams in the banking region have increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com