ADVERTISEMENT

കൊച്ചി∙ വർഷാവസാനവും റെക്കോർഡ് തിരുത്തി സ്വർണ വില. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചതോടെ ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയുമായി. ഡിസംബർ നാലിലെ റെക്കോർഡ് നിരക്കായ  പവന് 47080 എന്ന നിരക്കിനെയാണു മറികടന്നത്. ഈ വർഷം പതിനാലാം തവണയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. ഡിസംബർ 4ന് പവന് 47,000 രൂപ കടന്ന ശേഷം സ്വർണ വില 45,320 രൂപ വരെയായി താഴ്ന്നെങ്കിലും ഡിസംബർ 16നു ശേഷം വില കുറഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2086 ഡോളർ ആണ്.

English Summary:

Gold price in record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com