ADVERTISEMENT

തിരുവനന്തപുരം ∙സഹകരണ മേഖലയിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന നിക്ഷേപ സമാഹരണ ക്യാംപെയ്ൻ 10ന് തുടങ്ങി അടുത്ത മാസം 10 വരെ നടക്കും.  9000 കോടി രൂപയാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടി എന്നിങ്ങനെയാണ് ലക്ഷ്യം. നിക്ഷേപത്തിന്റെ 30 % വരെ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്; 900 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സഹകരണ മേഖലയിൽ ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. ദേശസാൽകൃത ബാങ്കുകളിലെക്കാളും ഇതര ബാങ്കുകളിലെക്കാളും കൂടുതൽ‍ പലിശ ലഭ്യമാകുന്ന രീതിയിലാണ് വർധന. നിക്ഷേപത്തിന്റെ 30 % വരെ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. 

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്. ബ്രാക്കറ്റിൽ നിലവിലെ നിരക്ക് . 

 15 ദിവസം മുതൽ 45 ദിവസം വരെ  6%. (6%) 

 46 ദിവസം മുതൽ 90 ദിവസം വരെ  6.50%.(6.50%) 

 91 ദിവസം മുതൽ 179 ദിവസം വരെ 7.50%.(7.00%)

 180 ദിവസം മുതൽ 364 ദിവസം വരെ 7.75%.( 7.25 %)

 ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%.( 8.25 %)

 രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8.75%.(8%.)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്. ബ്രാക്കറ്റിൽ നിലവിലെ നിരക്ക് 

 15 ദിവസം മുതൽ 45 ദിവസം വരെ 5.50%. (5.50%)

 46 ദിവസം മുതൽ 90 ദിവസം വരെ 6%. (6%)

 91 ദിവസം മുതൽ 179 ദിവസം വരെ 6.75%.( 6.25 %)

 180 ദിവസം മുതൽ 364 ദിവസം വരെ 7.25%.(6.75 %)

 ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.( 7.25 %)

 രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75%.(7.00 %)

English Summary:

co operativebank savings mobilization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com